വൈഘ
സാമാന്യം തിരക്കുള്ള കോഴിക്കോട് ബീച് ...
( ടിംഗ് , ടിംഗ് , ടിംഗ് .. കടല വറുക്കുന്ന ചാട്ടുകം ചീനച്ചട്ടിയിൽ തട്ടിയുണ്ടാവുന്ന ശബ്ദം, കടല, കടല, കടല, നല്ല ചൂടുള്ള കടല എന്നുറക്കേയുള്ള വിളി , അതിനോടു മത്സരിക്കുന്ന രീതിയിൽ കടൽ ഭിത്തിയിൽ അടിക്കുന്ന തിരകളുടെ ആരവം , ഇതു രണ്ടും മാറി മാറി കേൾക്കാം പുറകിൽ )
ആളുകൾ കൂട്ടമായും ഒറ്റക്കും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. മണലിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ , അപ്പം ചുട്ടു കളിക്കുന്നവർ , ബലൂണ്‍ വിറ്റു നടക്കുന്നവർ , തീരമെത്തുന്ന തിരിയിൽ കാലുകൾ നനക്കാനായി നിന്നു അവസാനം തിരയെ പേടിച്ചു പുറകോട്ടു ഓടിക്കളയുന്നവർ. ഈ ബഹളങ്ങൾക്കെല്ലാം നടുവിൽ ഒരു പൊതി കടലയും പിടിച്ചുകൊണ്ടു ഞാനും. പക്ഷെ ഇതൊന്നും എന്നെ അലട്ടുന്നില്ല. മനസ് മറ്റെന്തോ ഒരു ചിന്തയിലാണ് .
കവിത : "എന്തു പറ്റി സഘാവേ ..ഇങ്ങനെ ഇരിക്കാൻ .. അത്രക്കു മനോഹരമാണോ ഈ തിരകൾ , ഞാൻ കാണുന്ന അതേ ഭംഗിയും അതേ കവിതകളുമാണോ ഈ തിരകളിൽ നീയും കാണുന്നത്?"
കവിതയുടെ ഈ ചോദ്യം കേട്ടാണു ഞാൻ വർത്തമാനത്തിലേക്ക് തിരിച്ചെത്തിയത് .
കവിത: "അതോ തിരകൾ എണ്ണുകയാണോ "
"കടലിന്റെ തീരത്ത് ആരിരുന്നാലും പണ്ടുമുതലേ ചോദിക്കുന്ന ഈ ഒരൊറ്റ ചോദ്യമേ ഉള്ളോ നിനക്കും ചോദിയ്ക്കാൻ?"
കവിത : "അല്ലാതെ നക്ഷത്രമെണ്ണാൻ ഇരിക്കനാണോ എന്നു ചോദിക്കാൻ പറ്റോ ?"
ആട്ടെ ഇതിപ്പോ എന്തുപറ്റി ?, കുറച്ചുനാളായല്ലോ ഇദേഹത്തെ കണ്ടിട്ട് .ഇവിടുണ്ടായിരുന്നോ?, ഞാൻ ഒന്നു രണ്ടു പ്രാവശ്യം ഫോണിൽ വിളിച്ചിരുന്നു. എടുത്തില്ല അപ്പോൾ കരുതി തിരക്കിലാവും.പക്ഷെ ഒരിക്കൽ പോലും ഒരു മറുപടിയും വന്നില്ല. അല്ലാ അങ്ങനെ ഒരു ശീലം ഇല്ല എന്നറിയാം. എന്നാലും അതല്ലേ ഒരു മര്യാദ?"
നിർത്താതെയുള്ള ഈ സംസാരം അതാണ് കവിതയുടെ പ്രകൃതം.
കവിത : "എന്തുപറ്റി പതിവില്ലാതെ കാണണം എന്ന് പറഞ്ഞു ഒരു മെസ്സേജ് ഒക്കെ?"
എഴുതാനിനിയും ഒരുപാടു ബാക്കി നിൽക്കുന്നു . പക്ഷേ മനസ്സിൽ നിന്നും ആ കൊച്ചു മുഖം മായുന്നില്ല. ,
കവിത : "വൈഘ?"
എന്റെ കണ്മുന്നിൽ വെച്ചാണ് അവളെ ആ അനാഥാലയത്തിൽ ഉപേക്ഷിച്ചിട്ട് പോയത്.
എനിക്കപ്പോൾ എന്തു ചെയ്യണമെന്നു അറിയില്ലായിരുന്നു. ആ വണ്ടിയുടെ നമ്പർ നോക്കി വെക്കാനോ ഒന്നുറക്കെ ബഹളം വെക്കാനോ, ഒന്നിനും കഴിയാതെ ഞൻ അതു നോക്കി നിന്നു. പിന്നെ പല രാത്രികളിലും ആ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നതായി എനിക്ക് തോന്നി.
തുടർന്നുള്ള നാളുകളിൽ ഞാൻ അവിടത്തെ സ്ഥിരം സന്ദർശകനായി . വൈഘ എനികെന്റെ സ്വന്തം മകളായി .
പുസ്തകങ്ങളുടെ ഇടയിലെ ജീവിതത്തിൽ നിന്നും മാറി ഒരു സാമൂഹ്യ വ്യവസ്ഥിയിൽ മറ്റുള്ളവരെ പോലെ ജീവിക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചു തുടങ്ങി.
കവിതയോടുള്ള എന്റെ സംസാരം കൂടുതലും വൈഘയെ പറ്റിയി . അവളും ഒരു പക്ഷെ എന്റെ ആ മാറ്റത്തെ ഇഷ്ടപ്പെട്ടിരുന്നിരിക്കാം
വർഷം രണ്ടു കഴിഞ്ഞു അവളിപ്പോൾ നടന്നു തുടങ്ങി ഒരു ലോകം മുഴുവനും കൈകുള്ളിലാക്കിയവന്റെ നിർവൃതിയാണ് അവൾ കൂടെ ഉള്ളപ്പോൾ .പതിയെ ഞാൻ വിശ്വസിക്കാൻ തുടങ്ങി എന്റെ ജീവിതത്തിനു ഒരു അർഥം വന്നു തുടങ്ങിയെന്നു.അങ്ങനെ ഇരിക്കുമ്പോളാണ് ആരോ അവളെ ദത്തെടുക്കാൻ അപേക്ഷയുമായി വന്നത്.
*********
Sister : " ശ്യാം, നിങ്ങൾക്ക് വൈഘയോടുള്ള സ്നേഹവും താല്പര്യവും ഇവിടെ എല്ലാവർക്കും മനസിലാവും. ആ കുട്ടിയുടെ ഭാവിക്കും അതു തന്നെയാണ് നല്ലത് . പക്ഷെ ഈ സ്ഥാപനത്തിന് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട് .ഒരു അവിവാഹിതനായ ആൾക്ക് കുട്ടിയെ ദത്തെടുക്കാൻ കഴിയില്ല. നിങ്ങൾക്കു വേണ്ടി രണ്ടു മാസത്തെ സമയം തരാം അതിനുള്ളിൽ മോളെ ആർക്കും വിട്ടുകൊടുക്കില്ലെന്ന് ഞാൻ ഉറപ്പു തരുന്നു."
ഞാൻ ഒരു വിവാഹ ജീവിതത്തെ പറ്റി ഒരിക്കലും ചിന്തിച്ചിട്ടില്ല.രണ്ടു മാസത്തിൽ ഞൻ എന്തു ചെയാനാണ് .
Sister :" നിങ്ങൾ ഒരു ഭീരുവാണ് ജീവിതത്തെ നേരിടാൻ പഠിച്ചാൽ നിങ്ങൾക്കു നല്ലത്"
**********"
കവിത, എന്തു ചെയണമെന്നു ഒരു ഉപദേശത്തിനു വേണ്ടിയാണു നിന്നോട് വരൻ പറഞ്ഞത്.
കവിത :"സിസ്റ്റർ പറഞ്ഞ പോലെ നിങ്ങൾ ഒരു ഭീരുവാണ്." ഇത്രയും പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടന്നു തുടങ്ങി.
കവിത, ,എന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ ? സലക ധൈര്യവും സംഭരിച്ചു ഞാൻ അതു ചോദിച്ചു
എന്റെ ചോദ്യത്തിന് മറുപടിയെന്നോണം ഒരു പുഞ്ചിരിയുമായി അവൾ അവിടെ നിന്നു.
Comments