അമ്മു


കാലങ്ങള്‍ക്കു ശേഷം പ്രതീക്ഷിക്കാതെ ഒരു പഴയ ഫോട്ടോ ആല്‍ബം എന്‍റെ കൈകളിലെത്തി . കുട്ടികാലത്ത് അവധിക്കാലം ചിലവഴിക്കാന്‍ അമ്മാവന്‍റെ  വീട്ടില്‍ പോയപ്പോള്‍ അവിടെ വച്ചെടുത്ത ചില ചിത്രങ്ങള്‍ . മനസ് അതിiനെക്കുറിച്ചോര്‍ത്തു . പ്രണയം എന്തെന്നറിയാത്ത പ്രായത്തില്‍ ഞാന്‍ ഇഷ്ടപ്പെട്ട അമ്മുവിനെ കുറിച്ചായി പിന്നെ എന്‍റെ ചിന്ത.അമ്മാവന്‍റെ  വീടിന്‍റെ അടുത്തായിരുന്നു അമ്മുവും താമസിച്ചിരുന്നത്. കളിക്കാനായി എല്ലാവരുടേം കൂടെ അവളും ഉണ്ടാവുമായിരുന്നു .അവളുടെ നീളമുള്ള മുടിയും ഉണ്ട കണ്ണുകളും എനിക്കു  വലിയ ഇഷ്ടമായിരുന്നു . സമപ്രയക്കരയിരുനെകിലും അവള്‍ക്കെന്നെക്കാള്‍ ഉയരം കുറവായിരുന്നു. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് അവള്‍ അവിടെയെല്ലാം ഓടി നടക്കുമായിരുന്നു. അമ്മു ഉണ്ടെങ്കില്‍ ഒരു കളിയിലും തോല്‍ക്കാന്‍ എനിക്കിഷ്ടമില്ലയിരുന്നു. 

ഒരിക്കല്‍ ഒളിച്ചു കളിക്കുകയായിരുന്നു. എല്ലാരും ഓരോ സ്ഥലത്തു പതുങ്ങിയിരിപ്പായി.വലിയ ചേമ്പിലകളുടെ ഇടയില്‍ ഞാനും മറഞ്ഞിരുന്നു. ഒളിക്കാന്‍ എവിടെയും സ്ഥലം കിട്ടാതെ അമ്മു അങ്ങോട്ടോടിവന്നു . ഓടികിതച്ചു വന്ന അവളുടെ ചൂടുള്ള ശ്വാസം എന്‍റെ മുഖത്തേക്ക് വന്നു. അമ്മുവിനെ ആദ്യമായാണ് അത്രയും അടുത്ത് ഞാന്‍ കാണുന്നത് . എന്നോട് ചേര്‍ന്നുനിന്ന അവളുടെ ഹൃദയമിടിപ്പ്‌ എനിക്കു കേള്‍ക്കാമായിരുന്നു.കിതപ്പോടുക്കി മുഘമുയര്‍ത്തി എന്നെ നോക്കിയ അവളുടെ ചുണ്ടുകളില്‍ ഞാന്‍ ഉമ്മ വച്ചു.
എന്‍റെ ആദ്യ പ്രണയവും ആദ്യ ചുംബനവും എല്ലാം അമ്മുവിനോടയിരുന്നു.

"അമ്മൂ , നീ എവിടെയാ , ഇതു വരെ സന്ധ്യാദീപം കത്തിച്ചില്ലേ?, ഈ പെണ്ണിന്‍റെ ഒരു കാര്യം "  ഉമ്മറത്തു നിന്നും എന്‍റെ ഭാര്യയുടെ ഈ ശകാരം കേട്ടിടാണ് ഞാന്‍ വര്‍ത്തമാന ലോകത്തിലേക്കു തിരിച്ചു വന്നത്‌. 

"ദീപം , ദീപം, ദീപം " ...നിലവിളക്കുമായി അമ്മു തുളസിത്തറയില്‍ വന്നു. 

"അച്ചാ ... അതാരുടെ ഫോട്ടോയ കയ്യില്‍ , കാണിച്ചേ ..."  മടിയില്‍ കയിറിയിരുന്നു അവളെന്നോട് ചോദിച്ചു.

"മോളെ ഇതു അച്ഛന്റെ കുട്ടിക്കാലത്തെ ഫോടോയാ ... , ഈ നിക്കുന്ന കൊച്ചു പയ്യനാ ഞാന്‍ ...."

"അതാരാ അച്ഛാ ആ സുന്ദരിക്കൊച്ചു അച്ഛന്റെ അടുത്തു നിക്കുന്നെ ...."

എന്നേക്കാളും  അവളുടെ നോട്ടം എത്തിയത് അമ്മുവിലായിരുന്നു.

അവള്‍ക്കെന്തുത്തരം കൊടുക്കണമെന്ന് ആളോചിക്കുംപോളാണ് കാര്‍ത്തിക വന്നത്.

"നാമം ചൊല്ലാതെ , നീ  ഇവിടെ അച്ഛനോട് പുന്നാരം പറഞ്ഞിരുന്നോ ... " ....

അമ്മയോട് കൊഞ്ഞനം കാട്ടി അവള്‍ നാമം ചൊല്ലാന്‍ പോയി.

ഫോട്ടോയില്‍ ഒന്നു നോക്കീട്ടു കാര്‍ത്തി എന്നോട് ചോദിച്ചു .. "ഇതല്ലേ നിങ്ങടെ അമ്മുക്കുട്ടി...  " 

"ആ ഇരിക്കുന്ന കാന്താരിയാ നമ്മുടെ അമ്മുക്കുട്ടി ..." നാമം ചൊല്ലുന്ന അമ്മുവിനെ നോക്കി ഞാന്‍ പറഞ്ഞു.

ഒരു പുഞ്ചിരിയോടെ ഞങ്ങള്‍ അവളെ നോക്കി നിന്നു...

Comments

Popular posts from this blog

വൈഘ

Wake up

Reflections continued...