I see the world in my own ways
I see respect, I see love
I see justice, I see patience
I see hope, I see faith
But when I changed my view ,
I realised its just a reflection of my thoughts
സാമാന്യം തിരക്കുള്ള കോഴിക്കോട് ബീച് ... ( ടിംഗ് , ടിംഗ് , ടിംഗ് .. കടല വറുക്കുന്ന ചാട്ടുകം ചീനച്ചട്ടിയിൽ തട്ടിയുണ്ടാവുന്ന ശബ്ദം, കടല, കടല, കടല, നല്ല ചൂടുള്ള കടല എന്നുറക്കേയുള്ള വിളി , അതിനോടു മത്സരിക്കുന്ന രീതിയിൽ കടൽ ഭിത്തിയിൽ അടിക്കുന്ന തിരകളുടെ ആരവം , ഇതു രണ്ടും മാറി മാറി കേൾക്കാം പുറകിൽ ) ആളുകൾ കൂട്ടമായും ഒറ്റക്കും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. മണലിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ , അപ്പം ചുട്ടു കളിക്കുന്നവർ , ബലൂണ്‍ വിറ്റു നടക്കുന്നവർ , തീരമെത്തുന്ന തിരിയിൽ കാലുകൾ നനക്കാനായി നിന്നു അവസാനം തിരയെ പേടിച്ചു പുറകോട്ടു ഓടിക്കളയുന്നവർ. ഈ ബഹളങ്ങൾക്കെല്ലാം നടുവിൽ ഒരു പൊതി കടലയും പിടിച്ചുകൊണ്ടു ഞാനും. പക്ഷെ ഇതൊന്നും എന്നെ അലട്ടുന്നില്ല. മനസ് മറ്റെന്തോ ഒരു ചിന്തയിലാണ് . കവിത : "എന്തു പറ്റി സഘാവേ ..ഇങ്ങനെ ഇരിക്കാൻ .. അത്രക്കു മനോഹരമാണോ ഈ തിരകൾ , ഞാൻ കാണുന്ന അതേ ഭംഗിയും അതേ കവിതകളുമാണോ ഈ തിരകളിൽ നീയും കാണുന്നത്?" കവിതയുടെ ഈ ചോദ്യം കേട്ടാണു ഞാൻ വർത്തമാനത്തിലേക്ക് തിരിച്ചെത്തിയത് . കവിത: "അതോ തിരകൾ എണ്ണുകയാണോ " "കടലിന്റെ...
കാലങ്ങള്‍ക്കു ശേഷം പ്രതീക്ഷിക്കാതെ ഒരു പഴയ ഫോട്ടോ ആല്‍ബം എന്റെ കൈകളിലെത്തി . കുട്ടികാലത്ത് അവധിക്കാലം ചിലവഴിക്കാന്‍ അമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ അവിടെ വച്ചെടുത്ത ചില ചിത്രങ്ങള്‍ . മനസ് അതിiനെക്കുറിച്ചോര്‍ത്തു . പ്രണയം എന്തെന്നറിയാത്ത പ്രായത്തില്‍ ഞാന്‍ ഇഷ്ടപ്പെട്ട അമ്മുവിനെ കുറിച്ചായി പിന്നെ എന്റെ ചിന്ത.അമ്മാവന്റെ വീടിന്റെ അടുത്തായിരുന്നു അമ്മുവും താമസിച്ചിരുന്നത്. കളിക്കാനായി എല്ലാവരുടേം കൂടെ അവളും ഉണ്ടാവുമായിരുന്നു .അവളുടെ നീളമുള്ള മുടിയും ഉണ്ട കണ്ണുകളും എനിക്കു വലിയ ഇഷ്ടമായിരുന്നു . സമപ്രയക്കരയിരുനെകിലും അവള്‍ക്കെന്നെക്കാള്‍ ഉയരം കുറവായിരുന്നു. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് അവള് അവിടെയെല്ലാം ഓടി നടക്കുമായിരുന്നു. അമ്മു ഉണ്ടെങ്കില്‍ ഒരു കളിയിലും തോല്ക്കാന് എനിക്കിഷ്ടമില്ലയിരുന്നു. ഒരിക്കല്‍ ഒളിച്ചു കളിക്കുകയായിരുന്നു. എല്ലാരും ഓരോ സ്ഥലത്തു പതുങ്ങിയിരിപ്പായി.വലിയ ചേമ്പിലകളുടെ ഇടയില്‍ ഞാനും മറഞ്ഞിരുന്നു. ഒളിക്കാന്‍ എവിടെയും സ്ഥലം കിട്ടാതെ അമ്മു അങ്ങോട്ടോടിവന്നു . ഓടികിതച്ചു വന്ന അവളുടെ ചൂടുള്ള ശ്വാസം എന്റെ മുഖത്തേക്ക് വന്നു. അമ്മുവിനെ ആദ്യമായാണ് ...
when you find a bridge between your conscious and subconscious mind you see a different world that you could never imagine. People say imagination is limitless but I feel in reality, our imagination is limited to how far you can stretch your conscious mind. There is an end point. But when you learn to mange your consciousness and subconsciousness alongside, its all together a different world out there.. :)
Comments