വൈഘ
സാമാന്യം തിരക്കുള്ള കോഴിക്കോട് ബീച് ... ( ടിംഗ് , ടിംഗ് , ടിംഗ് .. കടല വറുക്കുന്ന ചാട്ടുകം ചീനച്ചട്ടിയിൽ തട്ടിയുണ്ടാവുന്ന ശബ്ദം, കടല, കടല, കടല, നല്ല ചൂടുള്ള കടല എന്നുറക്കേയുള്ള വിളി , അതിനോടു മത്സരിക്കുന്ന രീതിയിൽ കടൽ ഭിത്തിയിൽ അടിക്കുന്ന തിരകളുടെ ആരവം , ഇതു രണ്ടും മാറി മാറി കേൾക്കാം പുറകിൽ ) ആളുകൾ കൂട്ടമായും ഒറ്റക്കും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. മണലിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ , അപ്പം ചുട്ടു കളിക്കുന്നവർ , ബലൂണ്‍ വിറ്റു നടക്കുന്നവർ , തീരമെത്തുന്ന തിരിയിൽ കാലുകൾ നനക്കാനായി നിന്നു അവസാനം തിരയെ പേടിച്ചു പുറകോട്ടു ഓടിക്കളയുന്നവർ. ഈ ബഹളങ്ങൾക്കെല്ലാം നടുവിൽ ഒരു പൊതി കടലയും പിടിച്ചുകൊണ്ടു ഞാനും. പക്ഷെ ഇതൊന്നും എന്നെ അലട്ടുന്നില്ല. മനസ് മറ്റെന്തോ ഒരു ചിന്തയിലാണ് . കവിത : "എന്തു പറ്റി സഘാവേ ..ഇങ്ങനെ ഇരിക്കാൻ .. അത്രക്കു മനോഹരമാണോ ഈ തിരകൾ , ഞാൻ കാണുന്ന അതേ ഭംഗിയും അതേ കവിതകളുമാണോ ഈ തിരകളിൽ നീയും കാണുന്നത്?" കവിതയുടെ ഈ ചോദ്യം കേട്ടാണു ഞാൻ വർത്തമാനത്തിലേക്ക് തിരിച്ചെത്തിയത് . കവിത: "അതോ തിരകൾ എണ്ണുകയാണോ " "കടലിന്റെ...