മഴ


പുറത്തു നല്ല മഴ പെയ്യുണ്ട് , തുറന്നിട്ട ജനല്‍ പാളികളിലൂടെ മഴപ്പാറല്‍ അകത്തേക്ക് നന്നായി വന്നു. ഓരോ മഴയിലും അതിന്റെ ഭംഗി കൂടുന്നതല്ലാതെ കുറയുന്നില്ല. പലപ്പോഴും മഴക്കായി കാത്തിരുന്ന സന്ധ്യകളും രാത്രികളും  എനിക്കുണ്ടായിരുന്നു. ഉറങ്ങാതെ മഴയെ നോക്കി നിന്ന്നിരുന്ന പല രാത്രികളും എനിക്കുണ്ടായിരുന്നു. മഴയത്ത്  ഇറങ്ങി കളിച്ചതിനു എത്രമാത്രം തല്ലാണ് പണ്ട്  വാങ്ങി കൂടിയിട്ടുള്ളത്.  മഴ നനഞ്ഞു പനി പിടിക്കുമ്പോള്‍  അമ്മ  ഉണ്ടാക്കിതരുന്ന ചുക്ക് കാപ്പിയുടെ സ്വാദ് പറഞ്ഞറിയിക്കനവത്തതാണ്.എരിവും ചൂഒടും ആഹാ  !! അതങ്ങ് ഉള്ളില്‍ ചെല്ലുമ്പോള്‍ തന്നെ പകുതി പനി പുറത്തു കടക്കും.വേനലവ്ധിക്കലത്തെക്കാലും ഞാന്‍ കാത്തിരുന്നത്  മഴക്കലത്തെയാണ്.

മഴയോളം അല്ലെങ്കില്‍ അതിലേറെ ഞാന്‍ അവളെ പ്രണയിച്ചിരുന്നു.ഓരോ മഴെയെയും കാത്തിരുന്ന പോലെ ഞാന്‍ അവള്ക്കു  വേണ്ടി കാത്തിരുന്നു. പെയ്തിറങ്ങുന്ന  മഴയുടെ സൌന്ദര്യത്തില്‍ ഞാന്‍ അവളെ കണ്ടു . മുഖത്തേക്ക്  വന്നു വീശുന്ന തണുത്ത കാറ്റിലും, ദേഹത്ത്‌ വീഴുന്ന മഴത്തുള്ളികളിലും  ഞാന്‍ അവളുടെ  സ്പര്ശുനമറിഞ്ഞു.
വീണ്ടുമൊരു  മഴക്കാലം, വീണ്ടുമൊരു സ്വപ്നനം..

Comments

Popular posts from this blog

വൈഘ

Learning to fly

ഓര്‍മ്മക്കുറിപ്പ്‌