Posts

Showing posts from October, 2012

Learning to fly

Learning to fly again I was hurt, I was tired; tired of trying to be nice Dreams of happiness stood still, laughing Innocence was questioned Tears made my prayers Hopes faded Gone are those time; I am still alive I might be fallen once But i must rise I must fly again I am now, Learning to fly

അമ്മു

കാലങ്ങള്‍ക്കു ശേഷം പ്രതീക്ഷിക്കാതെ ഒരു പഴയ ഫോട്ടോ ആല്‍ബം എന്‍റെ കൈകളിലെത്തി . കുട്ടികാലത്ത് അവധിക്കാലം ചിലവഴിക്കാന്‍ അമ്മാവന്‍റെ  വീട്ടില്‍ പോയപ്പോള്‍ അവിടെ വച്ചെടുത്ത ചില ചിത്രങ്ങള്‍ . മനസ് അതിiനെക്കുറിച്ചോര്‍ത്തു . പ്രണയം എന്തെന്നറിയാത്ത പ്രായത്തില്‍ ഞാന്‍ ഇഷ്ടപ്പെട്ട അമ്മുവിനെ കുറിച്ചായി പിന്നെ എന്‍റെ ചിന്ത.അമ്മാവന്‍റെ  വീടിന്‍റെ അടുത്തായിരുന്നു അമ്മുവും താമസിച്ചിരുന്നത്. കളിക്കാനായി എല്ലാവരുടേം കൂടെ അവളും ഉണ്ടാവുമായിരുന്നു .അവളുടെ നീളമുള്ള മുടിയും ഉണ്ട കണ്ണുകളും എനിക്കു  വലിയ ഇഷ്ടമായിരുന്നു . സമപ്രയക്കരയിരുനെകിലും അവള്‍ക്കെന്നെക്കാള്‍ ഉയരം കുറവായിരുന്നു. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് അവള്‍ അവിടെയെല്ലാം ഓടി നടക്കുമായിരുന്നു. അമ്മു ഉണ്ടെങ്കില്‍ ഒരു കളിയിലും തോല്‍ക്കാന്‍ എനിക്കിഷ്ടമില്ലയിരുന്നു.  ഒരിക്കല്‍ ഒളിച്ചു കളിക്കുകയായിരുന്നു. എല്ലാരും ഓരോ സ്ഥലത്തു പതുങ്ങിയിരിപ്പായി.വലിയ ചേമ്പിലകളുടെ ഇടയില്‍ ഞാനും മറഞ്ഞിരുന്നു. ഒളിക്കാന്‍ എവിടെയും സ്ഥലം കിട്ടാതെ അമ്മു അങ്ങോട്ടോടിവന്നു . ഓടികിതച്ചു വന്ന അവളുടെ ചൂടുള്ള ശ്വാസം എന്‍റെ മുഖത്തേക്ക് വന്നു. അമ്മുവിനെ ആദ്യമായാണ് ...