ഓര്‍മ്മക്കുറിപ്പ്
ഇന്നലകളുടെ ഓര്‍മ്മകളിലൂടെ ഒരു യാത്ര. വര്‍ത്തമാനത്തില്‍ ലസ്ക്ഷ്യബൊധമില്ലതെ അലയുന്ന മനസ് ആദ്യമായി ഒന്നിനെ തേടി ചെന്നു, നിന്റെ ഓര്‍മ്മകളെ.ഇപ്പോഴും എന്റെ ഓര്‍മ്മകള്‍ ചെന്നെത്തുന്നത് നിന്നിലാണ്. എന്റെ ഓര്‍മ്മകളെ കൂട്ടിച്ചേര്‍ത്ത് ഒരു ചിത്രം വരച്ചാല്‍ ശോഭനമായ എല്ലാ വര്‍ണങ്ങളിലും നിന്റെ സാന്നിധ്യം മാത്രം. ഇന്ന് ഞാന്‍ തിരിച്ചറിയുന്നു എന്നിലെ നിന്നെ. വാക്കുകള്‍ പകരം വക്കനില്ലാത്ത ഒരു നൊവെനിക്കു തന്നുകൊണ്ട് നീ എങ്ങോ മറഞ്ഞു. അല്ല നിന്നിലെ ഞാന്‍ എങ്ങോ മറഞ്ഞു. ചിന്തകള്‍ പ്രണയത്തെ വീണ്ടെടുക്കുമ്പോള്‍ വിരഹവും പുനര്‍ജനിക്കുന്നു. പ്രണയമോ വിരഹമോ വലുത്? ഒന്ന് മറ്റൊന്നിനെ ശകതിപ്പെടുതുന്നു. കടന്നു പോകുന്ന ദിവസങ്ങള്‍ ഇന്നലകലവുമ്പോള്‍ ഓര്‍മ്മകളും മറ്റൊരു തലത്തില്‍ എത്തുന്നു .